ഏതെങ്കിലും ദൈവം മുലപ്പാൽ നൽകരുതെന്നു പറഞ്ഞിട്ടുണ്ടോ ?; ആരോഗ്യമന്ത്രി

അന്ധവിശ്വാസം ഇല്ലാതാക്കും; നവജാത ശിശുവിന്റെ ജന്മാവകാശം തടയരുത് - കെകെ ശൈലജ

 kk shailaja , CPM , കെകെ ശൈലജ , ആരോഗ്യമന്ത്രി , ദൈവം , മുലപ്പാൽ , അന്ധവിശ്വാസം
കോഴിക്കോട്| jibin| Last Modified ശനി, 5 നവം‌ബര്‍ 2016 (20:52 IST)
ഏതെങ്കിലും ദൈവം നൽകരുതെന്നു പറഞ്ഞിട്ടുണ്ടോ എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ജനിച്ചു വീഴുന്ന കുഞ്ഞിന് ആദ്യം മുലപ്പാൽ നൽകണം. അത് നവജാത ശിശുവിന്റെ ജന്മാവകാശമാണ്. ആരോഗ്യ രംഗത്ത് അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും അവർ പറഞ്ഞു.

മതത്തെയും ദൈവത്തെയും ചിലർ തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുകയാണ്. ദൈവത്തിന്റെ പേരിൽ അന്ധവിശ്വാസം വളർത്താൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കും. അറസ്റ്റും നടപടിയും കൊണ്ടു മാത്രം ഒരാളുടെ മനസിൽ പതിഞ്ഞ വിശ്വാസം ഇല്ലാതാക്കാൻ കഴിയില്ല. അതുകൊണ്ട് അന്ധവിശ്വാസം ഇല്ലാതാക്കുന്ന തരത്തിൽ പ്രചാരണം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :