കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍? നിര്‍ണായക യോഗം ഇന്ന്

രേണുക വേണു| Last Modified വ്യാഴം, 20 ജനുവരി 2022 (08:13 IST)

കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള നിര്‍ണായക കോവിഡ് അവലോകന യോഗം ഇന്ന് നടക്കും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യവകുപ്പിന്റെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനിക്കുക. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ആശയത്തോട് മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :