ലോക്ക്ഡൗണില്‍ ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക്; ഒരേസമയം 117 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐടി പ്രൊഫഷണലുകളടക്കം 47പേര്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Updated: ശനി, 27 ജൂണ്‍ 2020 (21:47 IST)
ലോക്ക്ഡൗണില്‍ ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചവരെ പിടിക്കാന്‍ പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് ഐടി പ്രൊഫഷണലുകളടക്കം 47പേര്‍. ഒരേസമയം 117 സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയും പേര്‍ കുടുങ്ങിയത്. ഓപ്പറേഷന്‍ പി ഹണ്ട് എന്നായിരുന്നു റെയ്ഡിന് പേരിട്ടിരിക്കുന്നത്.

മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളുമടക്കം 143 ഇലക്ട്രിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ജില്ലാപൊലീസ് മേധാവിമാരുടെ മേല്‍ നോട്ടത്തിലായിരുന്നു റെയ്ഡ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷം തടവും 10ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :