ഡീസലിന് പിന്നാലെ പെട്രോൾ വിലയും സംസ്ഥാനത്ത് സർവകാല റെക്കോർഡിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജനുവരി 2021 (07:55 IST)
ഡീസലിന് പിന്നാലെ സംസ്ഥാനത്ത് വിലയും സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയെന്ന സര്‍വകാല റെക്കോര്‍ഡാണ് ഇന്ന്‌ മറികടന്നത്.

അതേസമയം തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയും ഗ്രാമമേഖലയില്‍ ഇത് 89 രൂപ 50 പൈസയുമാണ്. ഡീസലിന് 37 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :