1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Onam News

ഓണാഘോഷം: വാഹനം ഉപയോഗിച്ചുള്ള പ്രകടനം പാടില്ല

Kerala
ഓണാഘോഷ പരിപാടികളുടെ ഭാഗമായോ അല്ലാതെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതു നിരത്തുകളിലോ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ വാഹന നിയമങ്ങള്‍ ചട്ടങ്ങള്‍, റോഡ് റഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. 
 
കുട്ടികളുടെ സുരക്ഷയെ കരുതി മാതാപിതാക്കളും ഇവരുടെ വാഹന ഉപയോഗം നിരീക്ഷിക്കണം. പൊതുജനങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഫോട്ടോ/ വീഡിയോ സഹിതം അതാത് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ മാരെ അറിയിക്കണമെന്നും മോബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.
അടുത്ത ലേഖനം
ഓണവിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ എത്തിക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പ് സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറുമായി നിരത്തുകളില്‍ എത്തുന്നു