അഭിപ്രായ വ്യത്യാസം രൂക്ഷം; കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ‘കലക്ടർ ബ്രോ’ തെറിച്ചു

അഭിപ്രായ വ്യത്യാസം രൂക്ഷം; കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ‘കലക്ടർ ബ്രോ’ തെറിച്ചു

  Alphons kannanthanam , N Prasanth , Bjp , കലക്‌ടര്‍ ബ്രോ , എൻ പ്രശാന്ത് , അൽഫോൻസ് കണ്ണന്താനം , ബിജെപി
ന്യൂഡൽഹി| jibin| Last Updated: വ്യാഴം, 14 ജൂണ്‍ 2018 (08:21 IST)
കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ‘കലക്‌ടര്‍ ബ്രോ’ എന്നറിയപ്പെടുന്ന എൻ പ്രശാന്തിനെ ഒഴിവാക്കി.

പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ മന്ത്രിയുമായി അഭിപ്രായം വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രശാന്ത് ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡർ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. സെൻട്രൽ സ്റ്റാഫിങ് സ്കീം പ്രകാരം അദ്ദേഹത്തെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല.

പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണന്താനം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയിരുന്നു. കണ്ണന്താനത്തിന്റെ സമ്മതമില്ലാതെ പ്രശാന്ത്‌ വിദേശയാത്ര നടത്തിയതാണു പ്രകോപനത്തിനു കാരണമായതെന്നാണ് വിവരം.

ജൂനിയര്‍ ഓഫീസറായ പ്രശാന്തിനെ കണ്ണന്താനം പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിച്ചതില്‍ സംസ്‌ഥാന ബിജെപി നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :