1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala local news

ഓട്ടോകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നവെന്ന് പരാതി: എറണാകുളത്ത് ഓട്ടോ ഫെയര്‍ ചാര്‍ട്ടും മീറ്ററും നിര്‍ബന്ധമാക്കി

Kerala
എറണാകുളം ജില്ലയില്‍ ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിവ്യാപകമായതിനെ തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒയുടെ പരിധിയില്‍ വരുന്ന ഓട്ടോറിക്ഷകളില്‍ ജൂലൈ ഒന്നു മുതല്‍ ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കണമെന്നും ആര്‍.ടി.ഒ നിര്‍ദേശം നല്‍കി.
 
ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓട്ടോഫെയര്‍ ചാര്‍ട്ടിന്റെ കോപ്പി മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
യു എന്‍ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക കാറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; അന്വേഷണം ആരംഭിച്ച് ഐക്യരാഷ്‌ട്രസഭ