തെരഞ്ഞെടുപ്പ് 2020: പ്രചരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ സ്ഥാനാര്‍ത്ഥിക്ക് നാണം കെട്ട തോല്‍വി

ശ്രീനു എസ്| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (05:59 IST)
പ്രചരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ സ്ഥാനാര്‍ത്ഥിക്ക് നാണം കെട്ട തോല്‍വി. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി ആതിരക്ക് വെറും 38 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 706വോട്ടുകള്‍ നേടിയ സിപിഎമ്മിന്റെ രേഷ്മ സജീവനാണ് ഇവിലെ വിജയിച്ചത്.

കാസര്‍കോടുള്ള കാമുകനൊപ്പം ഭര്‍ത്താവിനെയും മകനെയും പാര്‍ട്ടിപ്രവര്‍ത്തകരെയും കബളിപ്പിച്ചായിരുന്നു ആതിര ഒളിച്ചോടിയത്. ആതിരയുടെ പിതാവ് പൊലീസില്‍ പരാതി കൊടുത്തതിനു പിന്നാലെ ഇരുവരും വിവാഹിതരായി. പ്രചരണത്തിനിടെ വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞായിരുന്നു ആതിര പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :