തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 12 ഫെബ്രുവരി 2017 (11:42 IST)
ലോ അക്കാദമി കോളജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൂർണമായും പൊളിച്ചുനീക്കി.
കഴിഞ്ഞ ദിവസം പ്രധാന കവാടത്തിലെ ഗേറ്റ് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാനേജ്മെന്‍റ് പൊളിച്ച് മാറ്റിയിരുന്നു. എന്നാൽ കവാടം പൂർണമായും പൊളിച്ചു നീക്കണമെന്നു റവന്യൂ ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. എന്നാൽ മാനേജ്മെന്‍റ് നടപടി എടുക്കാത്തതിനെത്തുടർന്ന് റവന്യൂ വകുപ്പുദ്യോഗസ്ഥർ നേരിട്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്റെ റിപ്പോര്‍ട്ടിനെത്തുടർന്നാണ് റവന്യൂ വകുപ്പ് നടപടികൾ ശക്തമാക്കിയത്. ജലവകുപ്പിന്റെ ഭൂമിയിലുള്ള നിർമ്മാണം പൂർണമായും പൊളിച്ചു നീക്കണമെന്നായിരുന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.