അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 65 പേര്‍ക്കുകൂടി കൊവിഡ്, 57 പേരുടെ ഫലം നെഗറ്റീവ്
- മുടി ഡൈ ചെയ്യാറുണ്ടോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ !
- ജൂൺ മാസത്തിൽ ജനിച്ചവരാണോ ? ഇക്കാര്യങ്ങൾ അറിയൂ !
- പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു
- ഇനി സ്റ്റേഷനിൽ പോവേണ്ട, ആപ്പിൽ കയറിയാൽ മതി. കേരളാ പൊലീസിന്റെ 'പൊൽ ആപ്പ്' റെഡി
സംസ്ഥാനത്ത് ഇന്ന് പുതുതായി അഞ്ച് ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു
ഇന്ന് പുതുതായി 5 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതില്‍ 34 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 25 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.