മേയ് 16 നു ശേഷവും ലോക്ക്ഡൗണ്‍ നീട്ടിയേക്കും; സമ്പൂര്‍ണ അടച്ചിടല്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

നെല്‍വിന്‍ വില്‍സണ്‍| Last Updated: വ്യാഴം, 6 മെയ് 2021 (12:37 IST)

നിലവില്‍ ഒന്‍പത് ദിവസത്തേക്കാണ് കേരളത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് എട്ട് രാവിലെ ആറ് മുതല്‍ മേയ് 16 വരെയാണ് ലോക്ക്ഡൗണ്‍. എന്നാല്‍, ഇതിനുശേഷവും ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. മേയ് 31 വരെ സമ്പൂര്‍ണ അടച്ചിടല്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ മേയ് 31 വരെ വേണോ എന്ന കാര്യത്തില്‍ ഈ ആഴ്ചയിലെ രോഗവ്യാപനതോത് കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കോവിഡ് വ്യാപനതോത് കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് വഴികളൊന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. വൈറസിന് വ്യാപനശേഷി കൂടുതലാണ്. വായുവിലൂടെയും പകരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ സാഹചര്യങ്ങളും പരമാവധി ഒഴിവാക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടാനാണ് സാധ്യത.

അതേസമയം, മിനി ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ച് പലയിടത്തും ആളുകള്‍ പുറത്തിറങ്ങി. മിനി ലോക്ക്ഡൗണ്‍ ആയതിനാല്‍ നിയന്ത്രണങ്ങള്‍ അത്ര കര്‍ക്കശമല്ലെന്ന് ജനം വിചാരിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിച്ചത്.


സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനജീവിതം ദുസഹമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതുകൊണ്ടാണ് മിനി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, നിയന്ത്രണങ്ങള്‍ ലംഘിച്ചും ജനങ്ങള്‍ പുറത്തിറങ്ങിയതോടെ മിനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തി. താല്‍പര്യമില്ലെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തത് ഇതേ തുടര്‍ന്നാണ്.

നിയന്ത്രണങ്ങള്‍ എന്തെല്ലാം?

അനാവശ്യമായി പുറത്തിറങ്ങരുത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുക്കും. കെഎസ്ആര്‍ടിസി സര്‍വീസ് അടക്കമുള്ള പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സ്വകാര്യ വാഹനം ഇറക്കിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കും. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നുണ്ടെങ്കില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാലാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി ഇന്ന് ഉത്തരവ് ഇറങ്ങും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.