നിരന്തര ചട്ടലംഘനം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്‍ത്തും

മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് നടപടി.

റെയ്‌നാ തോമസ്| Last Modified ബുധന്‍, 22 ജനുവരി 2020 (09:46 IST)
ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്‍ത്തും. മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് നടപടി. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണമായി.

ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി. ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശയിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് സര്‍വീസിലുള്ള അഞ്ച് ഡിജിപിമാരില്‍ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സ്ഥാനത്ത് തരംതാഴ്ത്തപ്പെടുന്ന ആദ്യ ഡിജിപിയാണ് ജേക്കബ് തോമസ്.

1987 ബാച്ച് ഐപിഎസ് ഓഫീസറാണ് ജേക്കബ് തോമസ്. നിലവില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ പൊതുമേഖലസ്ഥാപനത്തിലെ എംഡിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :