തുമ്പി ഏബ്രഹാം|
Last Modified ഞായര്‍, 17 നവംബര്‍ 2019 (13:52 IST)
ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കുമെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
ചൊവ്വാഴ്ച്ചക്കകം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഇല്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഹെല്‍മെറ്റ് വേണ്ടെന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദ്ദേശം.
കഴിഞ്ഞ ഓഗസ്റ്റിലാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. അതേസമയം നേരത്തെ മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം നല്‍കിയിരുന്നു.