കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

കേരളത്തിന് വീണ്ടും ഒരു പുതിയ ലോകോത്തര അംഗീകാരം. 2026-ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി നഗരവും ഇടം നേടി.

PA Mohamed Riyas
PA Mohamed Riyas
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 നവം‌ബര്‍ 2025 (11:47 IST)
കൊച്ചി: കേരളത്തിന് വീണ്ടും ഒരു പുതിയ ലോകോത്തര അംഗീകാരം. 2026-ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി നഗരവും ഇടം നേടി. ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ ബുക്കിംഗ്.കോം തയ്യാറാക്കിയ പത്ത് ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലും കൊച്ചി ഇടം നേടി.

ഇന്ത്യയില്‍ നിന്ന് കൊച്ചി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. കേരളത്തിന് ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ അടയാളപ്പെടുത്താന്‍ കഴിഞ്ഞത് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് റിയാസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :