തെരഞ്ഞെടുപ്പ് 2020: വോട്ടെണ്ണല്‍ നടക്കുന്നത് 244 കേന്ദ്രങ്ങളില്‍

ശ്രീനു എസ്| Last Updated: ബുധന്‍, 16 ഡിസം‌ബര്‍ 2020 (08:44 IST)
സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- 7, കണ്ണൂര്‍- 20, കാസര്‍ഗോഡ്- 9 എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.

അതേസമയം കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്പെഷ്യല്‍തപാല്‍ വോട്ടുകള്‍ അടക്കമുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് മെഷീനിലെ വോട്ടെണ്ണല്‍ നടക്കും. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്. ഫലം അപ്പപ്പോള്‍ 'ട്രെന്‍ഡ്' വെബ്സൈറ്റില്‍ ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :