സംസ്ഥാനത്ത് കൊവിഡ് ക്ഷാമം; അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയെന്ന് ആരോപണം

ശ്രീനു എസ്| Last Modified ഞായര്‍, 7 മാര്‍ച്ച് 2021 (11:15 IST)
സംസ്ഥാനത്ത് കൊവിഡ് ക്ഷാമം. വാക്‌സിനു ക്ഷാമ ഉണ്ടായതോടുകൂടി സ്വകാര്യ ആശുപത്രികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്താണ് കൊവിഡ് ക്ഷാമം രൂക്ഷമായിരിക്കുന്നത്. വാക്‌സിന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വിതരണം ചെയ്തതാണ് ക്ഷാമത്തിനിടയാക്കിയതെന്ന് ആരോപണം ഉയരുന്നുണ്ട്. ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായിരിക്കും വിതരണം നടക്കുക. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം 21ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തിനു നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈമാസം ഒന്‍പതിനാണ് വാക്‌സിന്‍ എത്തിച്ചേരുന്നത്. ചൊവ്വാഴ്ച വാക്‌സിന്‍ എത്തുന്നതോടെ നിയന്ത്രണം പിന്‍വലിക്കും. വയനാട്ടില്‍ 36കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കിയിരുന്നത് 11കേന്ദ്രമായി കുറച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :