സംസ്ഥാനത്ത് ആശങ്കയായി കോവിഡ് കണക്കുകൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2271 പേർക്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (19:42 IST)
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 2271 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 622 കോവിദഃ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 416 പേർക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തിന് പുറമെ മഹാരാഷ്ട്ര,ഡൽഹി, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും രോഗവ്യാപനനിരക്ക് ഉയരുകയാണ്.ഇതോടെ പ്രാദേശികതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതിനായി പരിശോധനയുടെ എണ്ണം ഉയർത്തി ക്വാറന്റൈൻ ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :