അനുബന്ധ വാര്‍ത്തകള്‍
- മഹീന്ദ്ര ഥാറിന് വില 9.80 ലക്ഷം മുതൽ, ബുക്കിങ് ആരംഭിച്ചു
- 6 ജിബി റാം, ക്വാഡ് റിയർ ക്യാമറ, 18W ഫാസ്റ്റ് ചാർജിങ്; Infinix Hot 10 എത്തുന്നു, വില വെറും 9,999 രൂപ
- ഓപ്പറേഷന് പി ഹണ്ട്: 326 ഇടങ്ങളില്‍ റെയിഡ്, 41പേര് അറസ്റ്റില്‍
- സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെപിഎസി ലളിതയേയും അക്കാദമി സെക്രട്ടറിയേയും പുറത്താക്കണം: മുന്‍ മന്ത്രി പന്തളം സുധാകരന്
- ഫാഫ് ഡു പ്ലെസി-ഷെയിന്‍ വാട്സണ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിൽ പിന്നെ സാധ്യതയില്ല: പരാജയത്തെ കുറിച്ച് രാഹുൽ
കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി സീറോ സര്‍വേ
കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി സീറോ സര്‍വേ ഫലം. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് സിറോ സര്‍വേ നടത്തിയത്. 1181 പേരെ പരിശേധിച്ചതില്‍ 11 പേര്‍ക്ക് രോഗം വന്നു പോയെന്ന് കണ്ടെത്തിയിരുന്നു. നിരക്ക് -0.8% . ഇതിന്റെ ആറു മുതല്‍ 10 ഇരട്ടി വരെ ആളുകള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ് സര്‍വേയുടെ അടിസ്ഥാനത്തിലുള്ള നിഗമനം. അതായത് ഇപ്പോഴത്തെ ആകെ രോഗബാധിതര്‍ 2.29 ലക്ഷം. ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകുമെന്നാണ് കണക്ക്.
ഈ മാസം അവസാനത്തോടെ മാത്രമേ രോഗബാധ കുറഞ്ഞു തുടങ്ങുവെന്നാണ് സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന് റിപ്പോര്‍ട്ട്.