തൊഴിലാളികള്‍ക്ക് മെയ്ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (12:45 IST)
തൊഴിലാളികള്‍ക്ക് മെയ്ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ പലതും കവര്‍ന്നെടുക്കാന്‍ വലിയതോതില്‍ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ തൊഴിലാളികളുടെ ഐക്യം തകര്‍ക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വര്‍ഗം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :