തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 8 ജൂലൈ 2016 (11:31 IST)
വാണിജ്യനികുതി വകുപ്പിനെ ആധുനീകരിക്കും. മൂന്നു വര്‍ഷത്തിനകം എല്ലാ ചെക്ക് പോസ്റ്റുകളും നവീകരിക്കും. ചരക്ക്-സേവന നികുതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി രണ്ടരകോടി മാറ്റിവച്ചു.
പരാതിപരിഹാരസെല്ലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ സജ്ജമാക്കും.
2007ല്‍ ആവിഷ്‌ക്കരിച്ച് ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പുനരാവിഷ്‌ക്കരിക്കും.
ഉപഭോക്താകള്‍ക്ക് ബില്ലുകളും ഇന്‍വോയിസുകളും അയച്ചു തരാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരും.
വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്‍, നികുതി കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്. നികുതി സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കും.
ചെക്ക് പോസ്റ്റിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും. വ്യാപാരിക്ഷേമനിധി അംഗത്വം നിര്‍ബന്ധമാക്കും.
വ്യാപാരി ക്ഷേമനിധിക്ക് ഗ്രാന്റ്, ആനുകൂല്യങ്ങളും പരിഷ്‌കരിക്കും.