കൊച്ചി|
VISHNU N L|
Last Updated:
ഞായര്‍, 1 നവംബര്‍ 2015 (11:10 IST)
കേരളാ ബ്ലാസ്റ്റേഴ്സും ചന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടിയ നിര്‍ണായക മത്സരം സമനിലയില്‍ കലാശിച്ചു. സ്കോര്‍ 1-1.
കളിയുടെ മുഴുവന്‍ സമയവും ഇറ്റു ടീമുകളും ബലാബലം പരീക്ഷിക്കുന്നതിനു തുല്യമായ മത്രമായിരുന്നു കാഴ്ചവച്ചത്. ലീഡ് ചെയ്യാനുള്ള് നിരവധി പെനാല്‍ട്ടി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം കേരളം തുലച്ചുകളഞ്ഞു. ആദ്യപകുതിയിലുടനീളം ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചു തകര്‍ത്ത ഗോളെത്തിയത് 34മത്തെ മിനിറ്റില്‍.
എന്നാല്‍ മുപ്പത്തിനാലാമത്തെ മിനുട്ടില്‍ എല്ലാം തകിടം മറിയുകയായിരുന്നു. പെനല്‍റ്റിയിലൂടെ ബ്രസീലിയന്‍ താരം എലാനോയാണ് ചെന്നൈയിനായി ഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്നും എലാനോ ഉയര്‍ത്തിക്കൊടുത്ത പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ സന്ദേശ് ജിങ്കാന്‍ വീഴ്ത്തി. ചെന്നൈയിന്‍ എഫ്‌സിക്ക് അനുകൂലമായി പെനല്‍റ്റി. പെനല്‍റ്റി അനുവദിച്ചതിനെതിരെ നായകന്‍ പീറ്റര്‍ റാമേജിന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിച്ചുനോക്കിയെങ്കിലും ഫലംകണ്ടില്ല. കിക്കെടുത്തത് സെറ്റ്പീസ് വിദഗ്ധന്‍ ബ്രസീലിന്റെ എലാനോ ഗോളിയെ വിദഗ്ദമായി കബളിപ്പിച്ച് ചെന്നൈയ്ക്കായി ഗോള്‍ നേടി.
കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതു വരെ കേരളം ചെന്നൈയുടെ ഗോള്‍മുഖത്തേക്ക് പലതവണ അതിക്രമിച്ചു കയറിയെങ്കിലും ഒന്നും ഫലം കണ്ടില്ല. എന്നാല്‍ 46മത്തെ മിനുറ്റില്‍ ചെന്നൈയെ ഞെട്ടിച്ചുകൊണ്ട് കേരളം സമനില ഗോള്‍ നേടി. ക്രിസ് ഡാഗ്‌നലിന്റെ ഹെഡറിലൂടെയാണ് കേരളം സമനില ഗോൾ നേടിയത്. ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്തി കേരളം. തുടര്‍ന്ന് ഇരു ടീമുകളും പരസ്പരം ആക്രമിച്ച് കളിക്കുകയായിരുന്നു. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി രണ്ടു ടീമുകളും പരസ്പരം ഗോള്‍ പോസ്റ്റിലേക്ക് പ്രതിരോധ വലയങ്ങളെ പലതവണ അതിക്രമിച്ച് കടന്നു. എന്നാല്‍ 50-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തി കേരള ടീം ലീഡ് നേടാനുള്ള സുവര്‍ണാവസരം നഷ്ടമാക്കി.
ഹോസുവിന്റെ കിക്ക് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ കരണ്‍ജിത്തിന്റെ കയ്യില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി അക്രമണം നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് പക്ഷേ ഉറച്ച രണ്ട് ഗോള്‍ അവസരങ്ങളാണ് പാഴാക്കിയത്. ഈ മത്സരം വിജയിക്കേണ്ടത് കേരളത്തിന് അത്യാവശ്യമായിരുന്നു. പോയിന്റ് പട്ടികയില്‍ കേരളം വളരെ പിന്നിലാണ് ഇപ്പോള്‍.
കേരളാ ബ്ലാസ്റ്റേഴ്‌സ് - പ്ലേയിങ് ഇലവന്‍
സ്റ്റീഫന്‍ ബൈവാട്ടര്‍ (ഗോള്‍കീപ്പര്‍), പീറ്റര്‍ റാമേജ് (ക്യാപ്റ്റന്‍), സാഞ്ചസ് വാട്ട് , ബ്രൂണോ പെറോണ്‍, രാഹുല്‍ ഭേക്കെ, ജാവോ കോയിമ്പ്ര, മുഹമ്മദ് റാഫി, ക്രിസ് ഡാഗ്‌നല്‍, മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കാന്‍, സൗമിക് ഡേ
ചെന്നൈയിന്‍ എഫ്‌സി - പ്ലേയിങ് ഇലവന്‍
കരണ്‍ജിത്ത് സിങ് (ഗോള്‍കീപ്പര്‍), എലാനോ ബ്ലൂമര്‍ (ക്യാപ്റ്റന്‍), മാനുവല്‍ ബ്ലാസി, മെന്‍ഡോസ, തോയി സിങ്, മെയ്ല്‍സണ്‍ ആല്‍വ്‌സ്, റാഫേല്‍ അഗസ്‌തോ, ജെജെ ലാല്‍പെഖുലെ, റാള്‍ട്ടെ, മെഹ്‌റാജുദീന്‍ വാഡു, അലെസാന്ദ്രോ പൊട്ടെന്‍സ