കോഴിക്കോട്|
aparna shaji|
Last Modified ശനി, 23 ഏപ്രില്‍ 2016 (11:12 IST)
വർഗ്ഗീയത വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന പരാതിയെത്തുടർന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതപരമായ രീതിയിൽ പ്രസംഗം നടത്തിയെന്ന ബി ജെ പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ആദം മുല്‍സിയുടെ പ്രചാരണ യോഗത്തിലായിരുന്നു അബുവിന്റെ വിവാദമായ പ്രസംഗം.
ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെസി മമ്മദ് കോയയെ തോല്‍പ്പിക്കണമെന്ന് ഒരു മുസ്ലിം നേതാവ് പറഞ്ഞുവെന്നായിരുന്നു അബു പ്രസംഗത്തില്‍ പറഞ്ഞത്. കോഴിക്കോട് മേയറാണ് വികെസി. അദ്ദേഹം ബേപ്പൂരില്‍ തോറ്റാല്‍ കോഴിക്കോട് മേയറായി അദ്ദേഹം തന്നെ തുടരും. അങ്ങനെ വന്നാല്‍ കോഴിക്കോട് മേയറും ബേപ്പൂര്‍ എംഎല്‍എയും മുസ്ലിമായിരിക്കും എന്ന് അയാള്‍ പറഞ്ഞുവെന്നുമാണ് അബു പറഞ്ഞത്.
കോഴിക്കോട് മേയര്‍ മുസ്ലിമാണെന്നു സിപിഎം ആവര്‍ത്തിച്ചു പ്രചരിപ്പിച്ചതുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്നും കെ സി അബു കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രസംഗം. ഇത്തരത്തിൽ മതസ്പർധ വർധിപ്പിക്കുന്ന രീതിയിൽ പ്രസംഗം നടത്തിയെന്ന ബി ജെ പിയുടെ പരാതിയെത്തുടർന്ന് സെക്ഷന്‍ 125 പ്രകാരം നല്ലളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം