മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (19:06 IST)
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു. മംഗളൂരുവിലാണ് ക്രൂരത നടന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ വൈല ഷീനുവിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. ആന്ധ്ര സ്വദേശികളായ കൊണ്ടൂര്‍ പോലയ്യ(23), ആലുവ രാജ്കുമാര്‍(26), കാടാങ്കരി മനോഹര്‍(21), വുതുകൊരി ജലയ്യ(30), കര്‍പ്പിങ്കരി രവി(27), പ്രലയ കൈവേരി ഗോവിന്ദയ്യ(47) എന്നിവരെയാണ് ആക്രമണം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :