കൊച്ചി|
AISWARYA|
Last Updated:
വ്യാഴം, 27 ജൂലൈ 2017 (12:52 IST)
കൊച്ചില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ കുടുംബത്തിലേക്ക് പുതിയ ഒരാള്‍കൂടി ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കാവ്യാമാധവന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേരള കൗമുദിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുവനടിയുടെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കാവ്യ ഗര്‍ഭിണിയാണെന്ന അറിവോടെ വളരെ കരുതലോടെയാണ് പൊലീസ് നടിയെ ചോദ്യം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. ഗര്‍ഭിണായായതുകൊണ്ടുതന്നെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പൊലീസില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
കേസിലെ അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് കാവ്യ പറഞ്ഞിരുന്നു. ദിലീപിന്റ തറവാട്ടില്‍വച്ചായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്. ഗര്‍ഭ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാവ്യ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വൈകിയതും ഇതേ കാരണത്താലാണെന്നാണ് വിവരം.