എ കെ ജെ അയ്യര്‍|
Last Updated:
ബുധന്‍, 4 നവംബര്‍ 2020 (17:42 IST)
കാസര്‍കോട്: മുപ്പത്തഞ്ചുകാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ചതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭര്‍ത്താവ് പോലീസ് പിടിയിലായി. കുറ്റിക്കോല്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കറിവേറ്റാകാം മനപ്പാടി ജോസ് പാറത്തട്ടേല്‍ എന്ന 46 കാരനാണ് അറസ്റ്റിലായത്.
ജോസിന്റെ ഭാര്യ ജിനോ ജോസ് (35) വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തഞ്ചിന് പുലര്‍ച്ചെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ജിനോ മരിച്ചത്. ജിനോജോസിന്റെ സഹോദരന് ജോബി ജോസ് നല്കിയ പരാതിയിലാണ് പോലീസ് ജോസിനെതിരെ ആത്മഹത്യാ പ്രേരണ, ഭര്‍തൃപീഡനം എന്നിവ ചുമത്തി ജോസിനെ അറസ്റ് ചെയ്തത്. ജോസിന്റെ മാതാവ് മേരിയും കേസില്‍ പ്രതിയാണ്.
കോവിഡ്
ബാധിച്ചതിനെ തുടര്‍ന്ന് ജോസ് കഴിഞ്ഞ ദിവസം വരെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ബേഡകം പോലീസ് സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു.