അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് പത്തുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- നീരോഴുക്ക് ശക്തം, പെരിങ്ങൽക്കുത്ത് ഡാം തുറന്നു, വാളയാർ ഡാം ഇന്ന് തുറക്കും
- ഇന്നും ശക്തമായ മഴ, നദികളിൽ ജലനിരപ്പ് ഉയരുന്നു, പത്ത് ജില്ലകളീൽ ഓറഞ്ച് അലർട്ട്
- സംസ്ഥാനത്ത് അതിതീവ്ര മഴ, നാലു ജില്ലകളീൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
- സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സധ്യത, 4 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്
കാസര്‍കോട്ട് വെള്ളക്കെട്ടില്‍ വീണ് 37 കാരന് മരിച്ചു
കാസര്‍കോട്ട് ശക്തമായി പെയ്യുന്ന കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ വീണ് 37കാരന് മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. മധുര് ചേനക്കോട്ടെ വയലിലെ വെള്ളക്കെട്ടിലാണ് ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടെത്തിയത്.
ജില്ലയില്‍ ഉണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മഴയില്‍ എട്ടു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മധുരവാഹിനി പുഴ കരകവിഞ്ഞൊഴുകുകയാണ്.