ഭീഷണിപ്പെടുത്തി ഭാര്യാ സഹോദരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി| Sajith| Last Modified വെള്ളി, 15 ജനുവരി 2016 (17:39 IST)
ബലപ്രയോഗത്തിലൂടെ ഭാര്യാ സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും
തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തയാള്‍ പൊലീസ് വലയിലായി. ചേര്‍ത്തല പാണാവള്ളി വീരമംഗലത്തു വീട്ടില്‍ സച്ചിന്‍ ശങ്കര്‍ എന്ന 37 കാരനാണു കരുനാഗപ്പള്ളി പൊലീസിന്‍റെ വലയിലായത്.

ഇയാള്‍ ഭാര്യാ സഹോദരിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ സഹികെട്ട യുവതി പൊലീസില്‍ പരാതി പെടുകയും ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു. ഇതിനിടെ ബന്ധുവും തലയോലപ്പറമ്പ് സ്വദേശിയുമായ മറ്റൊരു യുവതിയുമായി ഇയാള്‍ പ്രണയത്തിലാവുകയും ചെയ്തു.

ഇയാള്‍ കേരളത്തില്‍ എത്തിയ വിവരം അറിഞ്ഞ പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കരുനാഗപ്പള്ളി എ സി ശിവസുതന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :