Karkadakam: മലയാളികള്‍ കര്‍ക്കട മാസത്തിലേക്ക്; പ്രധാന ദിവസങ്ങള്‍ അറിയാം

ജൂലൈ 16 ബുധനാഴ്ചയാണ് മിഥുനം 32 വരുന്നത്

Karkadakam 1, Karkidakam 1, When is Karkadakam, Karkadakam Month Calender, Karkadam Days, കര്‍ക്കടക മാസം, കര്‍ക്കടകം ഒന്ന്, കര്‍ക്കിടകം ഒന്ന്, കര്‍ക്കടക മാസം, കര്‍ക്കിടക മാസം
Karkadakam
Kochi| രേണുക വേണു| Last Modified വെള്ളി, 11 ജൂലൈ 2025 (12:45 IST)
Karkadakam: മലയാള മാസങ്ങളിലെ അവസാന മാസമായ കര്‍ക്കടകം ജൂലൈ 17 നു ആരംഭിക്കും. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിളിക്കപ്പെടുന്ന കര്‍ക്കടക മാസം പൊതുവെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറഞ്ഞ കാലമാണ്.

ജൂലൈ 16 ബുധനാഴ്ചയാണ് മിഥുനം 32 വരുന്നത്. 17 വ്യാഴാഴ്ച കര്‍ക്കടകം ഒന്ന് പിറക്കും. ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കര്‍ക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.

രാമായണ ഭക്തിക്കു പ്രത്യേകം സമര്‍പ്പിച്ച മാസം കൂടിയാണ് കര്‍ക്കടകം. മത്സ്യമാംസാദികള്‍ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നല്‍കുന്ന കാലം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :