സ്ത്രീകള്‍ കഴിവ് കുറഞ്ഞവര്‍, അധികാരം നല്‍കിയാല്‍ നാട് തകരും: കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്

മലപ്പുറം| VISHNU N L| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (15:57 IST)
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേര് കേട്ട കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് വീണ്ടും രംഗത്ത്. ഇത്തവണ സ്ത്രീകള്‍ക്ക് അധികാരം നല്‍കുന്നതിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്. സ്‌ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നും അവരെ പൊതുഭരണം ഏല്‍പ്പിച്ചാല്‍ നാട്‌ തകരുമെന്നുമാണ് കാന്തപുരം പറയുന്നത്.

കൊടിഞ്ഞി മര്‍കസുല്‍ ഹുദ വിദ്യാഭ്യാസ സമുച്ചയവും പ്രഭാഷണ സമാപന സമ്മേളനവും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവേയാണ്‌ കാന്തപുരം ഇത്തരമൊരു പരാമര്‍ശം നടത്തിയത്‌.

കുടംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങി പുരുഷന്‌ ഇല്ലാത്ത പല കഴിവുകളും സ്‌ത്രീകള്‍ക്ക്‌ കൊടുത്തിട്ടുണ്ടെന്നും എന്നാല്‍, പുരുഷനെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ കഴിവ്‌ കുറഞ്ഞവരാണെന്നുമാണ് കാന്തപുരം പറഞ്ഞത്.

ഇക്കാര്യം പ്രകൃതിപരമായി എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്നും അബൂബക്കര്‍ മുസ്ലിയാര്‍ പറയുന്നു. നേരത്തെയും സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നും അവ്അര്‍ വീട്ടുകാര്യങ്ങള്‍ നോക്കാനുള്ളവരാണെന്നും കാന്തപുരം പറഞ്ഞത് വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :