അമ്മയെ കാണണമെന്ന് ശരണ്യ, ആ വാക്ക് പറയാൻ എന്ത് അർഹതയെന്ന് അച്ഛൻ!

അച്ഛൻ വീട്ടിലില്ലാത്ത ദിവസത്തിനായി കാത്തുനിന്നുവെന്ന് ശരണ്യ...

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (11:06 IST)
കണ്ണൂർ തയ്യിൽ തന്റെ കൊച്ചുമകൻ വിയാനെ കൊലപ്പെടുത്തിയത് സ്വന്തം മകളാണെന്ന തിരിച്ചറിവ് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല മുത്തച്ഛൻ വൽ‌സരാജന്. താൻ വീട്ടിലില്ലാത്ത ഒരു ദിവസത്തിനായി മകൾ കാത്തിരിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തൽ ആ അച്ഛന് വിഷമം ഉരട്ടിപ്പിച്ചു.

കൊല്ലപ്പെട്ട ദിവസം നടുക്കടലിൽ മീൻ‌പിടിക്കുകയായിരുന്നു വൽ‌സരാജ്. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോയപ്പോൾ ശരണ്യയുടെ പിതാവും സ്റ്റേഷനിലേക്ക് പോയിരുന്നു. കുഞ്ഞിനെ കൊല്ലാൻ ശരണ്യ നടത്തിയ പ്ലാനിന്റെ കുറ്റസമ്മത മൊഴി പൊലീസുകാർ വൽ‌സരാജിനെ കേൾപ്പിച്ചു.

പിന്നാലെ, അമ്മയെ കാണണമെന്ന് ശരണ്യ ആവശ്യപ്പെട്ടു. ‘അമ്മ എന്ന വാക്ക് പറയാൻ നിനക്ക് അർഹതയുണ്ടോ എന്നു ഞാൻ ചോദിച്ചു. പിന്നെ അവൾ മിണ്ടിയില്ല.. ‘ - വൽ‌ശരാജ് പറയുന്നു. വിയാനെ ഇല്ലാതാക്കിയ ശരണ്യയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിറയെ മകന്റെ ചിത്രങ്ങളാണ്. പ്രൊഫൈൽ ചിത്രവും കവർ ചിത്രവും കുഞ്ഞിന്റെത് ആണ്. ഫെയ്‌സ്‌ബുക്ക് ഇൻഡ്രോയിൽ ‘കർമത്തിൽ വിശ്വസിക്കുക’ എന്ന് ശരണ്യ എഴുതിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :