കണ്ണൂരില്‍ വാഹനാപകടത്തില്‍ മൂന്നു മരണം; മരിച്ചത് വടകര സ്വദേശികള്‍

കണ്ണൂരില്‍ വാഹനാപകടത്തില്‍ മൂന്നു മരണം; മരിച്ചത് വടകര സ്വദേശികള്‍

കണ്ണൂര്‍| JOYS JOY| Last Updated: വ്യാഴം, 26 മെയ് 2016 (09:20 IST)
കണ്ണൂരിലെ ഇരിട്ടി മാക്കൂട്ടത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. വിനോദയാത്രാ സംഘത്തിന്റെ ടവേര കാറിനുമേല്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടം ഉണ്ടായത്. സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്ന് ചുക്ക് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടമുണ്ടാക്കിയത്.

പൊലീസ് കൈകാട്ടിയിട്ടും നിർത്താതെ അമിതവേഗത്തിൽ ഓടിച്ചു പോയ ലോറി നിയന്ത്രണംവിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ വിരാജ് പേട്ട ആശുപത്രിയിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :