1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local News

പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Kannur
പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഏഴിലോട് സ്വദേശി സനലാണ് മരിച്ചത്. 18വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പയ്യന്നൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ കുളിക്കാനായി പോകുകയായിരുന്നു.
 
സനലിനെ ഉടനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
അടുത്ത ലേഖനം
മയക്കുമരുന്ന് കേസിൽ യുവാവിന് പത്ത് വർഷത്തെ കഠിനതടവ്