ഗുരുതരമാണ് ഈ സംഭവം, അമ്മയെക്കാൾ ഉയർന്ന സ്ഥാനത്താണ് അധ്യാപകര്‍; കോളജ് പ്രിൻസിപ്പലിനെ അപമാനിച്ചവർക്കെതിരേ കർശന നടപടി - മുഖ്യമന്ത്രി

ഗുരുതരമാണ് ഈ സംഭവം, അമ്മയെക്കാൾ ഉയർന്ന സ്ഥാനത്താണ് അധ്യാപകര്‍; കോളജ് പ്രിൻസിപ്പലിനെ അപമാനിച്ചവർക്കെതിരേ കർശന നടപടി - മുഖ്യമന്ത്രി

pinarayi vijayan , nehru college , action , പിണറായി വിജയൻ , നെഹ്റു കോളേജ് , മുഖ്യമന്ത്രി , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 ഏപ്രില്‍ 2018 (13:01 IST)
കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി അർപ്പിച്ച് അപമാനിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്ത്രീത്വത്തെ അപമാനിച്ച പ്രശ്നം മാത്രമല്ലിത്. അതിനെക്കാള്‍ ഗുരുതരമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയെക്കാൾ ഉയർന്ന സ്ഥാനത്താണ് അധ്യാപകരെ കാണേണ്ടത്, അതാണ് സംസ്കാരം. യാത്രയയപ്പു വേളയിൽ പ്രിൻസിപ്പലിനെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. എസ്എഫ്ഐ ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാത്ത സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മറുപടി പറഞ്ഞതിനു ശേഷമാണ് മുഖ്യമന്ത്രി നിയമസഭയെ ഇക്കാര്യം അറിയിച്ചത്.

നേരത്തെ കോളേജിലെ പ്രിന്‍സിപ്പല്‍ എംവി പുഷ്പജയ്ക്ക് യാത്രയപ്പ് ദിവസം ആദരാഞ്ജലി ബോര്‍ഡുകള്‍ വച്ച് മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശരത് ചന്ദ്രന്‍, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :