ബിജെപിക്ക് ഫണ്ട് നൽകിയത് വിവാദമായി; ഖമറുന്നിസ അൻവറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

വഴിമുട്ടിയ ബിജെപിയെ വഴികാട്ടാൻ ഇറങ്ങിയ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയ്ക്ക് പിഴച്ചു!

aparna shaji| Last Updated: ശനി, 6 മെയ് 2017 (13:48 IST)
തൃശൂരിൽ ബി ജെ പിയുടെ ഫണ്ട്​ ശേഖരണം ഉദ്​ഘാടനം ചെയ്ത വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അൻവറിന് തിരിച്ചടി. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ഖമറുന്നീസക്കെതിരെ ലീഗ് നടപടി സ്വീകരിച്ചത്.

സംഭവം വിവാദമായതോടെ പാർട്ടിയോട് മാപ്പപേക്ഷ നൽകിയിരുന്നെങ്കിലും ലീഗ് നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബി ജെ പി തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ പി പ്രദീപ്കുമാറിനാണ് തുക കൈമാറി ഇവർ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്​.

ബിജെപി രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വികസനത്തിനും നന്മക്കും വേണ്ടി അവർ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർക്ക്​ എല്ലാ വിജയങ്ങളുമുണ്ടാകട്ടെ എന്നാശംസിക്കുകയും ചെയ്തിരുന്നു ഖമറുന്നീസ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :