കണ്ണൂര്‍|
JOYS JOY|
Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (16:06 IST)
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ക്കാടിന്റെ കാവല്‍ക്കാരനുമായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ വൈകുന്നേരം മൂന്നു മണിയോടെ ആയിരുന്നു അന്ത്യം.
കണ്ണൂര്‍ ഏഴോം സ്വദേശിയാണ്. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2001ല്‍ പി വി തമ്പി പരിസ്ഥിതി പുരസ്കാരവും 2012ല്‍ ഭൂമിമിത്ര പുരസ്കാരവും നേടി.
2013ല്‍ പാപ്പിലിയോ ബുദ്ധ എന്ന സിനിമയില്‍ കരിയന്‍ എന്ന കഥാപാത്രത്തെ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്കാരവും ഹരിതവ്യക്തി പുരസ്കാരവും നേടിയിട്ടുണ്ട്.