കലാഭവൻ മണിയുടെ മരണം എറ്റെടുക്കാൻ വയ്യ; കൈയ്യൊഴിഞ്ഞ് സി ബി ഐ

മണിയുടെ മരണം; സ്വാഭാവികമോ അസ്വാഭാവികമോ?

കൊച്ചി| aparna shaji| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (14:40 IST)
നടൻ കലാഭവൻ മ‌ണിയുടെ മരണം സംബന്ധിച്ച അന്വേഷണം തത്ക്കാലം ഏറ്റെടുക്കാൻ കഴിയില്ലെന്ന് സി ബി ഐ. മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കവെയാണ് അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചത്.

മെഡിക്കൽ ബോർഡിന്റെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ മണിയുടെ മരണം അന്വേഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളുവെന്നാണ് സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്. മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :