Last Modified ഞായര്‍, 14 ജൂലൈ 2019 (13:34 IST)
കോണ്‍ഗ്രസുകാരെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്നായിരുന്നു കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞത്. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ കെ മുരളീധരനും നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ ഡാഷ് പറഞ്ഞ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിട്ടുണ്ടെന്നായിരുന്നു കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞത്.
അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസിന്റെ അവസ്ഥയെ കുറിച്ചാണെന്നും ഗോവയെ കുറിച്ചും കര്‍ണാടകത്തെ കുറിച്ചും പറഞ്ഞകാര്യങ്ങളൊക്കെ ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഡാഷ് എന്ന് കോണ്‍ഗ്രസുകാരെ വിളിക്കുന്ന പിണറായി സ്വന്തം പാര്‍ട്ടിയുടെ സ്ഥിതി എന്താണെന്ന് അന്വേഷിക്കണമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡാഷ്’ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഐഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്. എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ”പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി”, എന്നായിരുന്നു പിണറായി പറഞ്ഞത്.