തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2017 (11:41 IST)
നിലവിലെ കെപിസിസി ഭാരവാഹികളുടെ പുന:സംഘടനാ ലിസ്റ്റില്‍ തനിക്ക് പരാതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഭാരവാഹികളുടെ പട്ടികയില്‍ ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡങ്ങള്‍ പാലിച്ചുളളതല്ല. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെപിസിസി ഭാരവാഹികളുടെ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കേരളം അയച്ച പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തടഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ കേരളത്തില്‍ നിന്നുളള എംപിമാര്‍ തുടങ്ങിയവരോട് ഡല്‍ഹിയിലെത്താന്‍ തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശിക്കുകയും ചെയ്തു.