ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍ക്കെതിരെയാണ് എന്റെ സമരം: കെ മുരളീധരന്‍

ലക്ഷ്മിനായരുടെ രാജിവരെ ഗാന്ധിയന്‍ സമരമാര്‍ഗം തുടരുമെന്ന് കെ മുരളീധരന്‍

K Muraleedharan, Law Academy, Dr. Lakshmi Nair, ലക്ഷ്മി നായര്‍, കെ. മുരളീധരൻ, ലോ അക്കാദമി
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (12:40 IST)
ലക്ഷ്മി നായരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ. മുരളീധരൻ‌ പ്രഖ്യാപിച്ച അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഒരു വിദ്യാര്‍ഥി സമരം പോലും നടക്കാത്ത ഒരു കാലം ഈ അക്കാദമിക്ക് മുമ്പുണ്ടായിരുന്നു സമാധാനം നാരായണന്‍ നായരുടെ കോളെജ് എന്നറിയപ്പെട്ട ആ ക്യാംപസില്‍ ഇന്ന് എല്ലാവരുടെയും സമരമാണ് നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതിക്ക് ന്യായമായ പരിഹാരമാണ് ആവശ്യം. അല്ലാതെ അഡ്ജസ്റ്റുമെന്റുകളല്ല. കഴിഞ്ഞ ദിവസം നടന്നത് മുന്‍കൂട്ടി തിരക്കഥയെഴുതിയ കപട നടകമായിരുന്നു. ഒത്ത്തീര്‍പ്പല്ല മറിച്ച് ഒറ്റുതീര്‍പ്പാണ് നടന്നതെന്നും മുരളീധരന്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

കെ മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :