മാണി യു ഡി എഫിലേക്ക് മടങ്ങുന്നു? ചെങ്ങന്നൂര്‍ അതിന്‍റെ തുടക്കം?

കെ എം മാണി, ചെങ്ങന്നൂര്‍, ചെന്നിത്തല, ഉമ്മന്‍‌ചാണ്ടി, പിണറായി, K M Mani, Chengannur, Chennithala, Mani, Pinarayi, Oommenchandy
കോട്ടയം| BIJU| Last Modified ചൊവ്വ, 22 മെയ് 2018 (08:17 IST)
കെ എം മാണി യു ഡി എഫിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അതിന്‍റെ തുടക്കമാകും. ചെങ്ങന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് മാണി തീരുമാനിച്ചിരിക്കുന്നത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഏറെക്കാലമായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനും വിരാമമാകുകയാണ്. പാര്‍ട്ടി യു ഡി എഫിനൊപ്പം തന്നെ നില്‍ക്കണമെന്ന ജോസഫ് ഗ്രൂപ്പിന്‍റെ അഭിപ്രായത്തിനാണ് ഇതോടെ അംഗീകാരം ലഭിക്കുന്നത്.

ചെങ്ങന്നൂരിലെ യു ഡി എഫ് യോഗങ്ങളില്‍ ഇനി മുതല്‍ പങ്കെടുക്കാന്‍ കെ എം മാണി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പാര്‍ട്ടി സ്ഥിരമായി യു ഡി എഫിന്‍റെ ഭാഗമാകുമെന്നാണ് സൂചന.

യു ഡി എഫിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം മാണിയെ നേരില്‍ക്കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. യു ഡി എഫിനൊപ്പം നില്‍ക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം പാര്‍ട്ടിയിലും രൂപപ്പെട്ടതോടെ ഇനി മടിച്ചുനില്‍ക്കേണ്ടതില്ലെന്നാണ് മാണിയുടെ അഭിപ്രായം.

എന്നാല്‍ ബാര്‍ കോഴക്കേസില്‍ ഉള്‍പ്പടെ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ സഹായം സ്വീകരിച്ച മാണി തക്ക സമയത്ത് എതിര്‍ചേരിയിലെത്തുന്നതിനോട് ഇടതുമുന്നണി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :