ജെ എസ്‌ എസ് - സി പി എം ലയനമില്ല; ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും

തിരുവനന്തപുരം| joys joy| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (13:30 IST)
കേരള കാത്തിരുന്ന ലയനം ഉണ്ടാകില്ല. ജെ എസ് എസ് - സി പി എം ലയനം വേണ്ടെന്ന് ഇന്നു ചേര്‍ന്ന ജെ എസ് എസ് സംസ്ഥാന പാര്‍ട്ടി സെന്ററില്‍ ആണ് തീരുമാനമായത്. ഇതേ തുടര്‍ന്നാണ് സി പി എമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ജെ എസ് എസ് പിന്മാറിയത്.

പാര്‍ട്ടി ഓഫിസ് ഉടമസ്ഥത സംബന്ധിച്ച തര്‍ക്കവും പാര്‍ട്ടി ആസ്തികള്‍ സംബന്ധിച്ച തര്‍ക്കവും ആണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ജെ എസ് എസിനെ പ്രേരിപ്പിച്ചത്. അതേസമയം, സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

ജെ എസ് എസ് ആയി തന്നെ തുടരുകയാണെങ്കിലും ഇടതുപക്ഷത്തിനൊപ്പം ആയിരിക്കും പാര്‍ട്ടി തുടരുക.

നേരത്തെ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആലപ്പുഴയിലെ ഗൌരിയമ്മയുടെ വീട്ടില്‍ വന്ന് അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സി പി എമ്മില്‍ ലയിക്കാനുള്ള തീരുമാനം ജെ എസ് എസ് അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :