രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചു

ശ്രീനു എസ്| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (15:06 IST)
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തേ രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ സത്യം പുറത്തുവരുമെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. കേസിന്റെ വിധിയനുസരിച്ചായിരിക്കും മുന്നോട്ടുള്ള നടപടിയെന്ന് നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. ഡിവിഷന്‍ ബഞ്ചില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്നും ഇതിനായുള്ള അപ്പീല്‍ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :