ജിഷ്‌ണു കേസില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കിയും കാരാട്ട് രംഗത്ത്

സഖ്യകക്ഷികൾ പ്രതിപക്ഷത്തല്ലെന്ന് മനസിലാക്കണം: പ്രകാശ് കാരാട്ട്

 prakash karat , karat statement , CPI , pinaryi vijyan , jishnu , CPM , police , jishnu pranoy case , jishnu , സിപിഎം , ജിഷ്ണു പ്രണോയി , പിണറായി വിജയന്‍ , ജിഷ്ണു കേസ് , സിപിഐ , പ്രകാശ് കാരാട്ട്
ന്യൂ​ഡ​ൽ​ഹി| jibin| Last Updated: ശനി, 8 ഏപ്രില്‍ 2017 (17:52 IST)
ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണ നല്‍കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ജിഷ്ണു കേസില്‍ സര്‍ക്കാരിന്റേത് ഉചിതമായ നടപടിയാണ്. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. ഡി​ജി​പി​യെ മാ​റ്റു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല​ല്ലെ​ന്നും കാ​രാ​ട്ട് പ​റ​ഞ്ഞു.

പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ ഘടകകക്ഷികൾ മനസിലാക്കണം. ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഉദ്യോഗസ്ഥരെ നിയമിക്കുകയും സ്ഥലം മാറ്റുകയുമൊക്കെ ചെയ്യുന്നതു സർക്കാരാണ്. ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും കാരാട്ട് വ്യക്തമാക്കി.

ജിഷ്ണു കേസില്‍ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :