തിരുവനന്തപുരം|
Aiswarya|
Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (15:16 IST)
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും തടഞ്ഞ സംഭവത്തില്‍ പൊലീസിന്റെ രീതി മനുഷ്യത്വരഹിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാങ്കേതികത്വം പറഞ്ഞ് സമരത്തില്‍ നിന്ന് അവരെ തടഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ നഷ്ടപ്പെട്ടതിന്റെ വേദന കൊണ്ടാണ് അവര്‍ സമരം നടത്തിയത്. അവരെ അതിന് അനുവദിക്കുകയായിരുന്നു വേണ്ടത്. സംഭവത്തില്‍ കേരള സമൂഹത്തോട് മുഖ്യമന്ത്രി മാപ്പുചോദിക്കണം. ഈ സംഭവം കേരള മനസാക്ഷിക്ക് മുന്‍പില്‍ ചോദ്യചിഹ്നമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രകടനങ്ങളും സമരവുമായല്ല മഹിജ ഡി ജി പി ഓഫീസിന് മുന്നില്‍ എത്തിയത്. തന്റെ മകന് നീതി കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഒരു പ്രക്ഷോഭക്കാരെ നേരിടും പോലെയാണ് പൊലീസ് അവരെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു
.