ജിഷ വധക്കേസ്:അമീറുലിന്റെ ഡി എൻ എ സ്ഥിരീകരിച്ചു, അന്വേഷണം ഇനി പ്രതിയുടെ പല്ലിലേക്ക്

ജിഷയുടെ കൊലയാളി അമീറുൽ ഇസ്ലാമിന്റെ ഡി എൻ എ സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി ഇസ്റ്റിറ്റ്യൂട്ടിലാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അമീറുലിന്റെ പല്ലിന്റെ മാതൃക പരിശോധിക്കുമെന്ന് അന്വേഷണ സംഘം. റിപ്പോർട്ട് കുറു‌പ്പുംപടി കോടതിയിൽ ഹാജരാക

പെരുമ്പാവൂർ| aparna shaji| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (18:45 IST)
ജിഷയുടെ കൊലയാളി ഇസ്ലാമിന്റെ ഡി എൻ എ സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി ഇസ്റ്റിറ്റ്യൂട്ടിലാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അമീറുലിന്റെ പല്ലിന്റെ മാതൃക പരിശോധിക്കുമെന്ന് അന്വേഷണ സംഘം. റിപ്പോർട്ട് കുറു‌പ്പുംപടി കോടതിയിൽ ഹാജരാക്കും.

അതേസമയം, ജിഷയുടെ കൊലപാതകിയെ തിരിച്ചറിയാൻ ജിഷയുടെ അമ്മ രാജേശ്വരിയ്ക്കും സഹോദരി ദീപയ്ക്കും സാധിച്ചില്ല. അമീറുലിനെ അറിയില്ലെന്നും ആദ്യമായി കാണുകയാണെന്നും രാജേശ്വരി പൊലീസിനോട് പറഞ്ഞു. ആലുവ പൊലീസ് ക്ലബിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് രാജേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.

അതോടൊപ്പം, പ്രതിയെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ജിഷയെ കൊലചയ്യാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു. ഇത് കൂടുതൽ ഉറപ്പിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജിഷയുടെ വീടിനടുത്തുള്ള പറമ്പിൽ നിന്നുമാണ് പൊലീസിന് ആയുധം ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :