ജാര്‍ഖണ്ഡില്‍ 17തടവുകാര്‍ ജയില്‍ ചാടി; 5പേരെ വെടിവെച്ച് കൊന്നു

 ജയില്‍പ്പുള്ളികള്‍ തടവ് ചാടി, വെടിവെച്ച് കൊന്നു , അഞ്ച് മരണം
ജാര്‍ഖണ്ഡ്| jibin| Last Updated: ചൊവ്വ, 9 ഡിസം‌ബര്‍ 2014 (17:58 IST)
ജാര്‍ഖണ്ഡില്‍ ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെയില്‍ അഞ്ചു തടവുകാരെ പൊലീസ് വെടിവെച്ച് കൊന്നു. കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടു പോകവെ തടവുകാര്‍ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. രക്ഷപ്പെട്ട ബാക്കി 12 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ദക്ഷിണ ജാര്‍ഖണ്ഡിലെ ഛായിബസയിലാണ് സംഭവം. ജാര്‍ഖണ്ഡില്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു തടവുകാരുടെ രക്ഷപെടല്‍ ശ്രമം. കനത്ത സുരക്ഷയിലാണ് തടവുകാരെ കോടതിയിലേക്ക് കൊണ്ടുപോയത്. പതിനേഴ് പേരാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് നേരെ പൊലീസ് വെടിവെക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റുള്ളവരെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. പലരും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :