പത്തനംതിട്ട|
Rijisha M.|
Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (10:09 IST)
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആദ്യം കേസ് ഗൗരവപരമായി അന്വേഷിക്കാത്തിരുന്നതിനാലാണ് കേസ് നീളാൻ കാരണമെന്ന് ജെസ്‌ന പഠിച്ച കോളേജിലെ അദ്ധ്യാപകൻ. ആദ്യം മുതൽ കേസിന് പരിഗണന നൽകിയിരുന്നെങ്കിൽ തെളിവുകൾ നശിക്കില്ലായിരുന്നു. മനോരമ ന്യൂസിനോടാണ് അദ്ധ്യാപകൻ മെൻഡൽ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 22നാണ് ജെസ്‌നയെ കാണാതാകുന്നത്. ഇതിനെത്തുടർന്ന് പൊലീസുകാർ ക്യാംപസിൽ വരുന്നത് ഏപ്രിൽ മൂന്നിനാണ്. ഇതിൽ നിന്ന് തന്നെ പൊലീസുകാർ ആദ്യഘട്ടത്തിൽ കേസിന് വേണ്ടത്ര ജാഗ്രത നൽകിയില്ലെന്നത് വ്യക്തമാണ്. ജെസ്‌നയും ആൺസുഹൃത്തും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് കൂടുതലായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെസ്‌ന പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിയാണ്. അത്തരത്തിലുള്ളൊരു കുട്ടി പെട്ടെന്ന് ഒരുദിവസം അപ്രത്യക്ഷയായെന്ന് എന്നത് വിശ്വസിക്കുന്നില്ല. ജെസ്നയുടെ ആൺ സുഹൃത്തിനെ സംബന്ധിച്ചു ചില ആക്ഷേപങ്ങൾ കേട്ടു. എന്നാൽ ആ വിദ്യാർഥിയും ക്യാംപസിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളാണെന്നും മെൻഡൽ ജോസ് പറഞ്ഞു.