ഫ്രാങ്കോ പിതാവിന് വേണ്ടിയാണോ കന്യാസ്ത്രീക്ക് വേണ്ടിയാണോ സി എം സി പ്രാർത്ഥിക്കുന്നതെന്ന് അഡ്വ ജയശങ്കർ

Sumeesh| Last Modified ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (13:05 IST)
ജലന്ധർ ബിഷപ്പ് കന്യാ‍സ്ത്രീയെ പീഡനത്തിനിരയാക്കിയതായ പരാതിയിൽ കന്യാസ്ത്രീകളുടെ പരസ്യ പ്രതികരണം വിലക്കിയ കർമ്മലീത്ത സന്യാസിനീ സമൂഹത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ.

പീഡന വിവാദത്തിൽ സിസ്റ്റേഴ്സ് ആരും ഒരു അഭിപ്രായവും പറയില്ല, ജാഥയ്ക്കോ ധർണയ്ക്കോ പോകില്ല, വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പ്രതികരിക്കില്ല. അതേസമയം കർത്താവീശോ മിശിഹായോട് മുട്ടിപ്പായി പ്രാർത്ഥിക്കും എന്ന് അദ്ദേസം ഫെയ്സ്ബുക്കിൽ കുറിച്ചു

ഫ്രാങ്കോ പിതാവിനു വേണ്ടിയാണോ കന്യാസ്ത്രീയ്ക്കു വേണ്ടിയാണോ CMC പ്രാർത്ഥിക്കുന്നതെന്ന് ജനറാളമ്മയുടെ കല്പന കൊണ്ട് വ്യക്തമല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഭിവന്ദ്യ ജലന്തർ മെത്രാനും കുറവിലങ്ങാട്ടെ ഏതാനും കന്യാസ്ത്രീകളും തമ്മിലുള്ള കശപിശയിൽ തികഞ്ഞ നിഷ്പക്ഷത പാലിക്കാൻ കർമ്മലീത്ത സന്യാസിനീ സമൂഹം (CMC) തീരുമാനിച്ചു. മദർ ജനറാൾ ഇതു സംബന്ധിച്ച കല്പന പുറപ്പെടുവിച്ചു.

പീഡന വിവാദത്തിൽ CMC സിസ്റ്റേഴ്സ് ആരും ഒരു അഭിപ്രായവും പറയില്ല, ജാഥയ്ക്കോ ധർണയ്ക്കോ പോകില്ല, വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പ്രതികരിക്കില്ല. അതേസമയം കർത്താവീശോ മിശിഹായോട് മുട്ടിപ്പായി പ്രാർത്ഥിക്കും.

ഫ്രാങ്കോ പിതാവിനു വേണ്ടിയാണോ കന്യാസ്ത്രീയ്ക്കു വേണ്ടിയാണോ CMC പ്രാർത്ഥിക്കുന്നതെന്ന് ജനറാളമ്മയുടെ കല്പന കൊണ്ട് വ്യക്തമല്ല. അക്കാര്യം സിസ്റ്റർമാർക്കും കർത്താവു തമ്പുരാനും മാത്രം അറിയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :