ആലുവ|
jibin|
Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (18:07 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിച്ച് സഹപ്രവര്‍ത്തകനും നടനുമായ ജയറാം.
ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണെന്നാണ് പുറത്തെത്തിയ ജയറാം മാധ്യമങ്ങളോട് പറഞ്ഞത്. “ ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുളള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല, അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത് ”- എന്നും ജയറാം പറഞ്ഞു.
തിരുവോണദിനമായ ഇന്ന് ഉച്ചയോടെയായിരുന്നു ജയറാം ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. കസവു മുണ്ടായിരുന്നു ഓണക്കോടിയായി ജയറാം ദിലീപിന് വാങ്ങി നല്‍കിയത്.
ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തിയത്. കാവ്യയുടെ സന്ദര്‍ശനത്തിനു ശേഷം നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഞായറാഴ്‌ച
ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.