പട്ടിക്കൂട് വിവാദം സൃഷ്ടിച്ച സ്‌കൂള്‍ നാളെ തുറക്കും

  ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ , പട്ടിക്കൂട് വിവാദം , കുട്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (17:43 IST)
കുട്ടിയെ പട്ടിക്കൂട്ടിലടച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പൂട്ടിയ കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ നാളെ തുറക്കും. വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആവശ്യത്തെ തുടര്‍ന്നാണ് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവായത്.

അടച്ചു പൂട്ടിയ സ്കൂള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പൊതുവിദ്യഭ്യാസ സെക്രട്ടറി അറിയിച്ചു. യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചെന്ന ആരോപണത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രശ്നത്തിനു പരിഹാരം കാണാത്തതിനെത്തുടര്‍ന്ന് പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടിരുന്നു. അതേസമയം വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് കലക്ട്രേറ്റിനു മുന്നില്‍ സമരം ചെയ്തിരുന്നു.

കുട്ടികളെ മറ്റു സ്കൂളുകളിലേക്കു മാറ്റാന്‍ ജില്ലാ ഭരണകൂടം ശ്രമം നടത്തിയെങ്കിലും മാതാപിതാക്കള്‍ ഇതിനോടു സഹകരിക്കാത്തതാണ് പ്രശ്‌നം വഷളാകാന്‍ കാരണം. കുട്ടികളുടെ ഭാവി വെച്ചു പന്താടരുതെന്നും കുട്ടിയെ പട്ടിക്കൂട്ടിലടച്ചുവെന്ന ആരോപണം കള്ളമാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. തുടര്‍ന്നു നടപടിക്കു മുഖ്യമന്ത്രി സ്‌കൂള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :